Tuesday, May 19, 2015

സ്നേഹമാണമ്മ

  അമ്മ  തൻ സ്നേഹവും  കരുതലുമിന്നിനി
  വർണ്ണിക്കുവനവില്ലയെന്നാലും .
 കുറിക്കുന്നു  ഞാനീ  വരികളിലൂടെ എന്നമ്മയെ
 സ്നേഹത്തിൻ ശുദ്ധ, പവിത്രരൂപത്തെ .
 കണ്ണിലെ കൃഷ്ണമണി പോലമ്മ
 കാത്തു സൂക്ഷിച്ചു രണ്ടു കിടാങ്ങളെ ,
 അവർ ചിരിക്കുമ്പോൾ  കൂടെ ചിരിച്ചു ,
 അവർ കരയുമ്പോൾ അവരെയൊർത്തു  കരഞ്ഞു
 സ്നേഹത്താൽ  ഉമ്മകൾ  കൊണ്ട് പൊതിഞ്ഞു ,
 നെഞ്ചിലെ വാത്സല്യമെല്ലാം കൊടുത്തു .
 പുലരും മുമ്പെഴുന്നേറ്റു അമ്മ
 തൻ കുടുംബത്തിൻ സർവ്വവും പാലിച്ചു  ,
 എന്നിട്ടു  ധിറുതി പിടിച്ചുദ്യോഗവും നോക്കി
  ക്ഷീണിതയായി വീടണയുമ്പോൾ ,
  കണ്ണ് മിഴിച്ചു  കാത്തിരിക്കുന്ന
  തന്നുണ്ണി  കിടാങ്ങളെ  കണ്ടീടുമ്പോൾ ,
 സർവ്വതും മറന്നമ്മ  സന്തോഷിക്കുന്നു
  തൻ പൈതങ്ങളെ  മാറോടു ചേർത്തു .
  കൌമാരപ്രായത്തിൽ പ്രിയസുഹൃത്തായി ,
  യൗവനത്തിൽ താങ്ങായി ,തണലായി ,
  ഉയിരായി ,ഉണർവായി  അമ്മ .
  അമ്മ തൻ സ്നേഹം  എവിടെയും ഒരിക്കലും
  ഒറ്റക്കാണെന്ന ബോധം  ഉണർത്തീടില്ല .
  പഠനത്തിനായി  ദൂരെ നിൽക്കുമ്പോഴും
  അമ്മ തൻ സ്നേഹം സാന്ത്വനമായി കാതിൽ
  അമ്മേ ,എങ്ങനെയിത്ര  നല്ലതാകുവാൻ ,
  അമ്മയ്ക്ക്  മാത്രം  കഴിയുന്നു പാരിൽ .
  കണ്ണ് നിറഞ്ഞിട്ടുണ്ട്‌  ഞങ്ങളെയോർത്തു ;
  വാക്ക്  തരുന്നു ,ദു:ഖിപ്പിക്കില്ല   ഞങ്ങളിനി .
  ആയിരമായിരം  വർഷം  കഴിഞ്ഞാലും
  അമ്മ തൻ പൈതലായി മടിയിലുറങ്ങണം .
  ദീർഘായുസ്സും ആരോഗ്യവും  തന്ന്
  ഈശ്വരൻ  കാത്തുരക്ഷിക്കും എന്നമ്മയെ .
 അച്ഛനും അമ്മയും ഞങ്ങളുടെ ഭാഗ്യങ്ങൾ
  ദീർഘായുസ്സോടെയിരിക്കണം  എന്നുമെന്നും .

No comments:

Post a Comment