Friday, May 22, 2015

                                 
                പാവം  പൈങ്കിളി

ഈ  വൻ മരത്തിൻ അറ്റത്തെ  ചില്ലയിൽ
ഒറ്റയ്ക്കിരിക്കുന്ന പാവമാം പൈങ്കിളി .
താഴെ  കിലുങ്ങുന്ന  പാദസരത്തിൻ
നാദവും ,.പിന്നെ  കലപില ശബ്ദവും.
കുഞ്ഞികിടാങ്ങൾ ,കൊച്ചരിപല്ലുകൾ ,
കുഞ്ഞുകുറുമ്പുകൾ ,നിറസ്മിതങ്ങൾ .
ഒന്നു  കാണുവാൻ  എത്തി വലിഞ്ഞെത്തും
കണ്ണുകൾക്ക്‌ മുന്നിൽ  നിറവസന്തം പോൽ,
പൈങ്കിളി പാറിപറന്നു ,ചിരിച്ചു .
പൈങ്കിളി തന്നുടെ നാദത്തെ  സ്നേഹിക്കും
കുരുന്നുകൾക്കായ്‌ മാത്രം  പൈങ്കിളി പാടി .
ആ കർണാനന്ദ മധുരഗാനത്തിൽ ,
കുരുന്നുകളാടി  പൈങ്കിളിക്കൊപ്പം .
ഇന്നീ വൻമരത്തിൻ അറ്റത്തെ ചില്ലയിൽ
ഒറ്റയ്ക്കിരുന്നു തേങ്ങുന്നു പൈങ്കിളി .
പുതിയ മേച്ചിൽ പുറങ്ങൾ  തേടുവാൻ ,
ഉയരങ്ങിളിലേക്ക്  പാറിപറക്കുവാൻ,
മറ്റു കിളികൾ പോകുവാൻ വെമ്പുന്നു .
കുഞ്ഞുങ്ങൾക്കായി മാത്രം പാടുന്ന കിളിയെ
പരിഹസിക്കുന്നവർ ,കൊത്തിനോവിക്കുന്നു .
ഉയരങ്ങളിലേക്കു പറക്കുവാൻ പാവമാം
പൈങ്കിളി  തൻ ചിറകിനോ കഴിയില്ല .
കുഞ്ഞു സ്വരങ്ങൾ ,മൃദുമന്ദഹാസങ്ങൾ ,
പൈങ്കിളിക്കുണർവേകും  കുഞ്ഞു ഭാഷണങ്ങൾ .
എങ്ങനെ പിരിയും ഈ സ്നേഹകൂട്ടത്തെ .
ദേഹം വിറക്കുന്നു  പൈങ്കിളിക്കപ്പോൾ .
ഇല്ല  കുരുന്നേ ,പോവുകയില്ല  നിൻ -
പൈങ്കിളി  നിൻ  ചിരി എത്താത്ത  ഉയരത്തിൽ
ആകാശത്തോളം  ഉയരുവാൻ  കൊതിയില്ല .
പൈങ്കിളിക്കീ  കുഞ്ഞികൊഞ്ചൽ മതി പാരിൽ
ഉയരങ്ങൾ തേടി പറന്നാലും നിൻ  ചിരി
മുഴങ്ങും കുഞ്ഞികിളി  തൻ ഹൃത്തിൽ .

No comments:

Post a Comment